പുനലൂർ: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആര്യങ്കാവിൽ ആരംഭിച്ച പ്രത്യേക വാഹന പരിശോധനക്ക് താൽക്കാലിക സംവിധാനം ഒരുക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കള്ളപ്പണവും വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങളും കടത്തുന്നത് തടയാനാണ് പരിശോധന സംഘത്തെ കലക്ടർ നിയമിച്ചത്. ആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റിനോട് ചേർന്ന് ഈ സംഘത്തിന് പ്രവർത്തിക്കാൻ താൽക്കാലിക ഷെഡും നിർമിച്ചു.
പുനലൂർ ആർ.ഡി.യുടെ ചുമതലയിലുള്ള മൂന്ന് സ്ക്വാഡുകളിൽ ഒന്നാണ് ആര്യങ്കാവിലുള്ളത്. രണ്ടു ഷിഫ്റ്റായി ദിവസം മുഴുവൻ പ്രവർത്തിക്കുന്ന സംഘത്തിൽ ഒരു എസ്.ഐയുടെ നേതൃത്വം നൽകുന്നു. കൂടാതെ കാമറ ഘടിപ്പിച്ച വാഹനവും ഉണ്ട്. ഇതുവഴി വരുന്ന വലിയ ലോഡ് വാഹനങ്ങൾ ഒഴികെ ഉള്ളത് ഇവർ പരിശോധിക്കും. ഇന്നലെ നിരവധി ചെറിയ കുറ്റകൃത്യങ്ങൾ പിടികൂടി പിഴയീടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.