പുനലൂര്‍: ഐക്യമുന്നണി സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുനലൂര്‍ മണ്ഡലത്തില്‍ തുടക്കം.
ഒന്നാംഘട്ടത്തില്‍ എത്താന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലും മാര്‍ക്കറ്റ്, ബസ് സ്റ്റേഷനുകള്‍, ടാക്സി-ഓട്ടോസ്റ്റാന്റുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുമായിരുന്നു വെള്ളിയാഴ്ചത്തെ പ്രചാരണം.
കഴിയുന്നത്ര വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്ഥനയാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ നടന്നത്. മോദി വീണ്ടും അധികാരത്തില്‍ വന്നാലുള്ള ഭവിഷ്യത്തും പൗരത്വ ഭേദഗതി നിയമം ഉയര്‍ത്തുന്ന വെല്ലുവിളികളും സ്ഥാനാർഥി വോട്ടര്‍മാരോട് സംവദിച്ചു.
സ്ഥാനാര്‍ഥിയോടൊപ്പം ഏരൂര്‍ സുഭാഷ്, നാസര്ഖാന്, കുളത്തൂപ്പുഴ സലീം, കടയില്‍ ബാബു, ദിജു ആലുവിള, അമ്മിണി രാജന്, തോയിത്തല മോഹന്‍, മഞ്ഞപ്പാറ സലീം, പാങ്ങോട് സുരേഷ്, നളിനാക്ഷന്, പ്രസാദ്, ഏറം സന്തോഷ്, ജാസ്മിന് മഞ്ജൂര്‍, രാധാകൃഷ്ണന്, സക്കീര്‍ ഹുസൈന്, ഷാജി അഞ്ചല്‍, അഞ്ചല്‍ ജയന്, വര്‍ഗീസ്, സി.ജെ. ഷോം, പത്തടി സുലൈമാന്‍, സാബു എബ്രഹാം, സൈനബാബീവി, കെ.കെ. കുര്യന്, ശ്രീലത, സുഭിലാഷ് കുമാര്‍, ജോസഫ്, പ്ലാവിള ഷെരീഫ്, ഇടമണ്‍ വര്‍ഗീസ്, ബാലചന്ദ്രന് ഇടമുളയ്ക്കല്‍ എന്നിവർ ഉണ്ടായിരുന്നു.
എന്‍.കെ. പ്രേമചന്ദ്രന് ശനിയാഴ്ച ചടയമംഗലം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. മണ്ഡലത്തിലെ വെളിനല്ലൂര്‍, ഇളമാട്, ചടയമംഗലം പഞ്ചായത്തുകളിലാണ് പര്യടനം. രാവിലെ 7.30ന് ഓയൂരില്‍ കശുവണ്ടി ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തി പ്രചാരണപരിപാടി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.