പുനലൂർ: കിഴക്കൻ മേഖലയിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവായ മാമ്പഴത്തറ സലിം പാർട്ടി അംഗത്വവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചു. ഒപ്പം ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്ന മറ്റ് 15 പേരും രാജിവെച്ചിട്ടുണ്ട്. ഇവർ സി.പി.എമ്മിലേക്ക് പോകുന്നതിന് മുന്നോടിയായാണ് രാജി.
ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗത്വവും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായാണ് സലീം തെരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്ച പഞ്ചായത്ത് സെക്രട്ടറിക്കാണ് രാജി സമർപ്പിച്ചത്. ബി.ജെ.പിക്ക് രണ്ട് പഞ്ചായത്ത് അംഗങ്ങളാണുള്ളത്.
ഈ മേഖലയിലെ സി.പി.എമ്മിെൻറ പ്രധാന നേതാവായിരുന്ന സലിം ലോക്കൽ സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡൻറ്, പ്രസിഡൻറ്, അഞ്ചൽ ബ്ലോക്കംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എന്നാൽ, ചില നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 12 വർഷം മുമ്പ് സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു. ആര്യങ്കാവിൽ ആദ്യമായി യു.ഡി.എഫിന് ഭരണം ലഭിച്ച് അഞ്ചുവർഷം പഞ്ചായത്ത് വൈസ് പ്രസിഡൻറായി. നാലുവർഷം മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി.
തോട്ടം തൊഴിലാളികളുടെയടക്കം സാധരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലെന്നാണ് രാജിക്ക് കാരണമായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.