പുനലൂർ: ഡാൾഡയുടെ മറവിൽ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 52 കുപ്പി പുതുച്ചേരി മദ്യം ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവർ തമിഴ്നാട് തൃച്ചി നെയ് വേലി സ്വദേശി സുധാകർ (25) ആണ് പിടിയിലായത്.
കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ എക്സൈസ് സി.ഐ അനിലാലിെൻറ നേതൃത്വത്തിൽ ചെക്പോസ്റ്റിൽ തിങ്കളാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. പുതുച്ചേരിയിൽ നിന്ന് ഡാൽഡ കൊണ്ടുവന്ന നാഷനൽ പെർമിറ്റ് ലോറിയുടെ കാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. ഡാൽഡ കയറ്റി അയച്ച മാനേജറാണ് മദ്യം കൊടുത്തു വിട്ടതെന്ന് ഡ്രൈവർ പറഞ്ഞു. ലോറി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
തുടർ നടപടികൾക്കായി പ്രതിയെയും തൊണ്ടി സാധനങ്ങളും അഞ്ചൽ എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി. അസി.എക്സൈസ് ഇൻസ്െപക്ടർ ഷിഹാബ്, സുരേഷ് ബാബു സി.ഇ.ഒ മാരായ ഷൈജു, വിഷ്ണു, അശ്വന്ത്, സുന്ദരം എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.