ആ​ര്യ​ങ്കാ​വി​ൽ ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​ർ ടി​പ്പ​ർ ത​ട​യു​ന്നു

അമിത ഭാരവുമായി വന്ന ടിപ്പറുകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു

പുനലൂർ: തമിഴ്നാട്ടിൽനിന്ന് പാറയുൽപന്നങ്ങൾ അമിതമായി കയറ്റി കേരളത്തിലേക്ക് വന്ന ടിപ്പറുകൾ ആര്യങ്കാവിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിട്ടു. ഇതിനെചൊല്ലി സമരക്കാരും ഡ്രൈവർമാരും തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷാവസ്ഥയും ഉണ്ടായി. അമിത അളവിൽ പാറയും മെറ്റലും കയറ്റിവരുന്ന ടിപ്പറുകൾ പാതയുടെ തകർച്ചക്കും അപകടങ്ങൾക്കും ഇടയാക്കുന്നതായി ആരോപിച്ചായിരുന്നു സമരം.

അതിവേഗത്തിൽ പായുന്ന ടിപ്പറുകൾക്കെതിരെ നാട്ടുകാരും പൊലീസും കഴിഞ്ഞ ആഴ്ച മുന്നറിയിപ്പു നൽകിയിട്ടും ഫലമില്ലാതയതോടെയാണ് ഡി.വൈ.എഫ്.ഐക്കാർ രംഗത്തെത്തിയത്. നാൽപതോളം ടിപ്പറുകളാണ് തടഞ്ഞത്. ചെക്പോസ്റ്റിൽ പരിശോധ കഴിഞ്ഞ വന്ന ടിപ്പറുകളാണിത്. ചെക്പോസ്റ്റിൽ പടിയും നാമമാത്ര പിഴയും ഒടുക്കിയശേഷമാണ് ഈ വാഹനങ്ങൾ കടന്നുവരുന്നത്.

ടിപ്പറുകൾ തടഞ്ഞതിനെ ചൊല്ലി ഇരുകൂട്ടരും വാക്കേറ്റം കൈയാങ്കളിയോളം എത്തി. തെന്മല പൊലീസ് എത്തിയിട്ടും സമരക്കാർ പിന്മാറിയില്ല. കൊട്ടാരക്കരനിന്ന് വൈകുന്നേരം മോട്ടോർ വാഹന വകുപ്പ് സ്ക്വാഡ് എത്തി വാഹനങ്ങളും ലോഡും പരിശോധിച്ച് കൂടുതൽ നിയമലംഘനം ഉണ്ടെങ്കിൽ പിഴയിടാക്കുമെന്ന് അറിയിച്ചതിനെതുടർന്ന് സമരക്കാർ പിന്മാറി.

മേഖല സെക്രട്ടറി ബിനീഷ്, രാജേഷ്, ഷൈജു ജോർജ്, റിജോ തോമസ്, ഷാഹുൽ നിസാർ, അൻസാരി, ആഷിക്, അജ്മൽ ആരിഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Tags:    
News Summary - overweight tippers were stopped by DYFI activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.