പുനലൂർ: ഒരുപാട് ജീവനുകൾ രക്ഷിച്ച നിഷാദിന്റെ അതിജീവനത്തിനായി നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്ത്. പുനലൂർ വെഞ്ചേമ്പ് പുഷ്പമംഗലത്ത് നിഷാദ് (38) ആണ് ജീവൻ നിലനിർത്താൻ സഹായം തേടുന്നത്. പുനലൂരിലെ ആംബുലൻസ് ഡ്രൈവറായിരുന്ന നിഷാദ് ഇരു വൃക്കകളും തകരാറിലായിട്ട് അഞ്ചു വർഷമായി. തുടർച്ചയായ ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ഇപ്പോൾ ഡയാലിസു ചെയ്യാൻ വിസ്റ്റുല ഘടിപ്പിക്കുന്നതിന് ഞരമ്പു കിട്ടാതായതോടെ വൃക്ക മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴി. 35ലക്ഷം രുപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് പിഞ്ചുമക്കളും ഭാര്യയും വയോധികയായ മാതാവുമടക്കമുള്ള കുടുംബത്തിന് സ്വന്തമായി ഒരു തുണ്ട് ഭൂമിയും വീടുമില്ല.
നിർധന കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്തതാണ് ഈ ഭിമമായ ചികിത്സ ചെലവുകൾ. നാട്ടുകാർ എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.എസ്. സുപാൽ എം.എൽ.എ എന്നിവർ രക്ഷാധികാരികളായി ‘നിഷാദ് ചികിത്സാ സഹായസമിതി’ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. സഹായം നിഷാദിന്റെയും മാതാവിന്റെയും ഗൂഗിൾപേയിലും അക്കൗണ്ട് നമ്പരുകളിലും അയച്ചു സഹായിക്കണമെന്ന് സമിതി പ്രവർത്തകർ അഭ്യർഥിച്ചു.
JUMAlLA, AC No 50100740350165, IFC CODE HDFC0004083, HDFC BANK, BRANCH PUNALUR, Google pay & phone pe 8921686808, 9526554269.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.