പുനലൂർ: നഗരസഭ വൈസ്ചെയർപേഴ്സണായി സി.പി.ഐയിലെ സബീന സുധീറിനെ തെരഞ്ഞെടുത്തു. യു.ഡി.എഫ് വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഏതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്.
നഗരസഭയിലെ ഹൈസ്കൂൾ വാർഡ് കൗൺസിലറാണ് സബീന സുധീർ. സി.പി.എമ്മിലെ സുശീല രാധാകൃഷ്ണൻ എൽ.ഡി.എഫ് ധാരണപ്രകാരം കഴിഞ്ഞമാസം രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
35 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 20 ഉം യു.ഡി.എഫിന് 15ഉം കൗൺസിലർമാരാണുള്ളത്. എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ എം.എ. രാജഗോപാൽ, സുശീല രാധാകൃഷ്ണൻ എന്നിവർ വ്യക്തിപരമായ കാരണങ്ങളാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചതോടെ സബീനയെ എതിരില്ലാതെ തെരഞ്ഞടുത്തു. പുനലൂർ ടിമ്പർ സെയിൽസ് ഡി.എഫ്.ഒ അനിൽ ആൻറണി വരണാധികാരിയായി. അനുമോദനയോഗത്തിൽ നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.
മുൻ ചെയർമാൻമാരായ കെ. രാധാകൃഷ്ണൻ, കെ. രാജശേഖരൻ, സ്ഥിരം സമിതി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, വി. ഓമനകുട്ടൻ, കൗൺസിലർ ഗ്രേസി ജോൺ, ജെ. ഡേവിഡ്, സെക്രട്ടറി ജി. രേണുകാദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.