പുനലൂർ: ആര്യങ്കാവ് വനാതിർത്തിയിൽ അടുത്തിടെ നടന്ന ചന്ദന മോഷണവുമായി ബന്ധപ്പെട്ട് ശിൽപിയെ വനപാലകർ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണക്കാട് മുട്ടത്തറ ബേബി ഭവനിൽ നകുലൻ (52) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് 20 കിലോ വരുന്ന 14 മുട്ടി ചന്ദനം കണ്ടെടുത്തു. ചന്ദനമരങ്ങൾ മുറിച്ചുകടത്തി നകുലന് എത്തിച്ചുകൊടുത്ത തമിഴ്നാട് സ്വദേശികൾ ഉടൻ പിടിയിലാകുമെന്ന് വനപാലകർ പറഞ്ഞു.
ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിലായി ആര്യങ്കാവ് റേഞ്ചിൽനിന്ന് രണ്ട് ചന്ദനമരമാണ് മോഷണം പോയത്. ഇതിനുപിന്നിൽ തമിഴ്നാട് സ്വദേശികളാണ്. മോഷ്ടിച്ച ചന്ദനം ഇവർ നകുലന് എത്തിച്ചുകൊടുത്തു.
വിവരമറിഞ്ഞ് വനപാലകർ കഴിഞ്ഞ രാത്രി വീട് വളഞ്ഞ് നകുലനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചന്ദനത്തിൽ ശിൽപങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഇയാൾക്കെതിരെ പരുത്തിപ്പാറ റേഞ്ചിൽ രണ്ട് ചന്ദന കേസുണ്ട്. പലതവണ ഇയാളുടെ വീട്ടിൽ നിന്നും അധികൃതർ ചന്ദനം പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.