പുനലൂർ: വിദ്യാവെളിച്ചം തേടി എത്തിയ നവാഗതരെ വരവേൽക്കാൻ പ്രാഥമിക വിദ്യാലങ്ങളിൽ വലിയ മുന്നൊരുക്കമായിരുന്നു. ആദ്യദിനത്തിൽ തന്നെ കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ മത്സര സ്വഭാവത്തോടെയാണ് ഒരോ സ്കൂളുകളും പ്രവേശനോത്സവം സംഘടിപ്പിച്ചത്. പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ 54 എൽ.പി, യു.പി സ്കുളുകളിലായി 1100 ഓളം കുട്ടികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടി.
പുനലൂർ നഗരസഭതല പ്രവേശനോത്സവം ഐക്കരക്കോണം ഗവ.എൽ.പി.എസിൽ ചെയർപേഴ്സൺ ബി. സുജാത ഉദ്ഘാടനം ചെയ്തു. നവാഗതരെ വരവേൽക്കാനായി അക്ഷരപൂക്കളം, കലാവിരുന്ന് തുടങ്ങിയ പരിപാടികളും ഇവിടെ സംഘടിപ്പിച്ചു. പുനലൂർ താലൂക്ക് സമാജം ഗേൾസ് എച്ച്.എസിൽ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.വി. അഷോർ അധ്യക്ഷത വഹിച്ചു.
സമാജം മാനേജർ അശോക് ബി. വിക്രമൻ, സെക്രട്ടറി സി. വിജയകുമാർ എന്നിവർ എസ്.എസ്.എൽ.സിക്ക് എ പ്ലസ് നേടിയ വിദ്യാർഥിനികളെ ആദരിച്ചു. നഗരസഭ കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ, പി.എ. അനസ്, അഖില സുധാകരൻ, ഷെമി എസ്. അസീസ് , നാസിലാ, നിർമ്മല, പ്രോഗ്രാം കൺവീനർ ശ്രീജിത്ത് ബേബി, സീനിയർ അസിസ്റ്റന്റെ എം.ജി. ശ്രീകല എന്നിവർ സംസാരിച്ചു. കുതിരച്ചിറ ഗവ. എൽ.പി.എസിൽ പൂർവവിദ്യാർഥികളുടെ ‘മയിൽപീലിതുണ്ട്’ സംഘടന സമ്മാനങ്ങളുമായാണ് കുട്ടികളെ വരവേറ്റത്. മുൻ മുൻസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സമിതി അധ്യക്ഷൻ വസന്ത രഞ്ജൻ, പൂർവ്വ വിദ്യാർഥി കൂട്ടായ്മയുടെ സെക്രട്ടറി സി.വി. രാജേഷ്, പ്രസിഡൻറ് ആർ. മുരുകൻ എന്നിവർ സംസാരിച്ചു.
അഞ്ചൽ: ഇടമുളയ്ക്കൽ ഗവ.ജവഹർ ഹൈസ്കൂളിലെ പ്രവേശനോത്സവം ജില്ല പഞ്ചായത്തംഗം അംബികകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജഹാൻ കൊല്ലൂർവിള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.ബുഹാരി, വെൽഫെയർ കമ്മിറ്റി കൺവീനർ ജെ. മോഹനകുമാർ, ചെയർമാൻ ലിജു ആലുവിള, വെൽഫെയർ കമ്മിറ്റി അംഗങ്ങളായ സൈമൺ അലക്സ്, രവീന്ദ്രനാഥ്, ബി. വേണുഗോപാൽ, അഞ്ചൽ ജോബ്, രാമചന്ദ്രൻപിള്ള, ഹെഡ്മിസ്ട്രസ് വി.എസ്. പ്രമീള, സീനിയർ അസിസ്റ്റന്റ് ആർ. അമ്പിളി എന്നിവർ സംസാരിച്ചു. ആയൂർ ഗവ. ജവഹർ എച്ച്.എസ്എസിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി. മുരളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജി. അമ്പിളി, ജി. അനേഴ്സ്, എം.എസ്. നാസർ, രഞ്ജിത്ത്, സുനിൽ മോൻ, സുന്ദരേശ്വരൻപിള്ള എന്നിവർ സംസാരിച്ചു.
ഇടയം ഗവ.എൽ.പി.എസിൽ നടന്ന പഞ്ചായത്തുതല പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കര : എഴുകോൺ പഞ്ചായത്തുതല ഉദ്ഘാടനം എഴുകോൺ ഗവ.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ആർ. വിജയപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആതിര ജോൺസൺ, സ്ഥിരംസമിതി അധ്യക്ഷരായ എസ്. സുനിൽ കുമാർ, ടി.ആർ. ബിജു, അംഗങ്ങളായ സുഹർ ബാൻ, ആർ.എസ്. ശ്രുതി, പ്രഥമാധ്യാപിക സബീല ബീവി, കെ. ജയപ്രകാശ് നാരായണൻ, അനിരുദ്ധൻ, മുൻ പ്രഥമാധ്യാപിക ഡെൽഫിൻ മേരി, ഡയറ്റ് സീനിയർ ലക്ചറർ ദിലീപ്, ബി.ആർ.സി കോർഡിനേറ്റർ ഐ. മഞ്ജു, അധ്യാപകരായ ടി.ജി. രമാദേവി, ഒ. വസന്തകുമാരി, എൻ. ഗംഗ എന്നിവർ സംസാരിച്ചു.
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ പ്രവേശനോത്സവം കരിങ്ങന്നൂർ ഗവ. യു.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് ശ്രീകല, ബ്ലോക്ക് പഞ്ചായത്തംഗം കരിങ്ങന്നൂർ സുഷമ, പഞ്ചായത്ത് അംഗങ്ങളായ കെ. വിശാഖ്, കെ. ലിജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.