പുനലൂർ: എഴാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തെന്മല ഡാം കെ.ഐ.പി ലേബർ കോളനിയിൽ അനിൽകുമാർ-വിദ്യ ദമ്പതികളുടെ മകൾ അഞ്ജലി (12) ആണ് മരിച്ചത്. ഒറ്റക്കൽ ഗവ. എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തെന്മല പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അലൻ, അനീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.