ആര്യങ്കാവിൽനിന്ന്​ ചന്ദനം കടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ

പുനലൂർ: ആര്യങ്കാവ് കോട്ടവാസൽ വനത്തിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ സംഘത്തിലെ ഒരാൾ പിടിയിലായി. മുഖ്യപ്രതിയായ തമിഴ്നാട് കടയനല്ലൂർ സ്വദേശി തങ്കദുരൈ (39) ആണ് ആര്യങ്കാവ് റേഞ്ച് വനപാലകർ അറസ്​റ്റ് ചെയ്തത്. കൂട്ടുപ്രതികളായ കടയനല്ലൂർ സ്വദേശികളായ മഹേഷ്, മല്ലയ്യ, കുട്ടി, നവാസ്ഖാൻ, കനീഷ് എന്നിവരെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ പറഞ്ഞു.

കഴിഞ്ഞ 28നാണ് കോട്ടവാസൽ വനമേഖലയിൽനിന്ന് ഏഴ് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയത്. സെക്​ഷൻ ഫോറസ്​റ്റ് ഓഫിസർ പ്രശോക്, ബീറ്റ് ഫോറസ്​റ്റ് ഓഫിസർമാരായ ആർ. സജു, അനിൽകുമാർ, ട്രൈബൽ വാച്ചർ ജയൻ എന്നിവർ ചേർന്നാണ് പ്രതിയെ തമിഴ്നാട്ടിൽനിന്ന്​ പിടികൂടിയത്. പ്രതിയെ തെളിവെടുപ്പിനു ശേഷം പുനലൂർ വനം കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Tamil Nadu man arrested for smuggling sandalwood from Aryankavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.