പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കൊണ്ടുവന്ന 27 ലക്ഷം രൂപയും 42 ഗ്രാം സ്വർണവുമായി തമിഴ്നാട് സ്വദേശിയെ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ് അധികൃതർ കസ്റ്റഡിയിൽ എടുത്തു. കടയനല്ലൂർ സ്വദേശി മുഹമ്മദ് അക്രം (27) ആണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ ഏഴോടെ വാഹന പരിശോധനക്കിടെ തെങ്കാശി-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് പിടിയിലായത്. കടയനല്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു പണം. പണത്തിന് രേഖകളോ ഇയാൾക്ക് തിരിച്ചറിയൽ രേഖയോ ഉണ്ടായിരുന്നില്ല.
പഴയ സ്വർണം വാങ്ങി കടയനല്ലൂരിൽ എത്തിക്കാൻ തിരുവനന്തപുരത്തേക്ക് പോവുകയാണെന്നാണ് യുവാവിനെ ചോദ്യം ചെയ്തതിൽ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. 500 രൂപയുടെ 12 കെട്ട് നോട്ടാണ് ബാഗിൽ കൊണ്ടുവന്നത്. വിശദ അന്വേഷണത്തിന് യുവാവിെനയും പിടികൂടിയ പണവും ഉച്ചയോടെ തെന്മല പൊലീസിന് കൈമാറി.
എന്നാൽ ഇയാൾ പഴയ സ്വർണം വാങ്ങി വിൽപന നടത്തുന്നയാളാെണന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇത് സംബന്ധിച്ച് യുവാവ് പറഞ്ഞ തിരുവനന്തപുരത്തെ കടകളിൽ നിന്ന് വിവരം ശേഖരിച്ചു. പണത്തിൽ 15 ലക്ഷം രൂപ ബാങ്കിൽ പണയംവെച്ചുകിട്ടിയതാണന്നും യുവാവ് പറഞ്ഞു.
സ്വർണം സഹോദരി വിൽക്കാൻ ഏൽപ്പിച്ചതാണ്. ഇതിൻറയെല്ലാം മതിയായ രേഖകൾ ഹാജരാക്കാൻ യുവാവിനോട് പൊലീസ് ആവശ്യപ്പെട്ടു. പിടികൂടിയ സ്വർണവും പണവും പുനലൂർ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
രേഖകൾ ഹാജരാക്കുന്ന മുറക്ക് പണവും സ്വർണവും വിട്ടുനൽകും. ചെക്പോസ്റ്റ് ഇൻസ്പെക്ടർ പി.സി. ഗിരീഷ്, സി.ഇ.ഒമാരായ ഉണ്ണികൃഷ്ണൻ, സ്വരാജ്, അഫ്സൽ എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.