പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ കഴുതുരുട്ടി ഇരട്ടപ്പാലം കാടുമുടി അപകട ഭീഷണിയാകുന്നു. പാലത്തിന്റെ ഒരുവശം പൂർണമായി കാടുകയറിയതിനാൽ ദൂരെ നിന്നുള്ള വാഹനങ്ങൾ കാണാൻ ഡ്രൈവർമാർക്ക് കഴിയുന്നില്ല. പാലത്തിന്റെ കൈവരികളും സൂചന ബോർഡും ഉൾപ്പെടെ വള്ളിച്ചെടി അടക്കം പടർന്നുകിടക്കുന്നു. ഇതുകാരണം എതിർവശത്ത് അടുത്തുള്ള വാഹനങ്ങൾ പോലും കാണാൻ ഡ്രൈവർക്ക് കഴിയുന്നില്ല.
പാലം കാടുകയറിയത് കാരണം ഇതിനകം നിരവധി അപകടങ്ങളുണ്ടായി. രാത്രിയാണ് കൂടുതൽ ബുദ്ധിമുട്ട്. പാലത്തോടനുബന്ധിച്ച് വഴിവിളക്കുകളും കത്തുന്നില്ല. രാത്രിയിൽ വരുന്ന തമിഴ്നാട്ടിൽ നിന്നടക്കമുള്ള ചരക്കു വാഹനങ്ങൾക്ക് ഈ പാലം കടക്കുന്നത് വലിയ ഭീഷണിയാണ്. കാട് നീക്കം ചെയ്യാൻ ദേശീയപാത അധികൃതർ ഇനിയും തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.