പുനലൂർ: തമിഴ്നാട്ടിൽ ചെറിയ ഉള്ളി വിളവെടുപ്പ് തുടങ്ങിയതോടെ വിലയിൽ കനത്ത ഇടിവ്. മൂന്നിലൊന്നായി വില താഴ്ന്നതോടെ കർഷകർ ആശങ്കയിലായി. തമിഴ്നാട്ടിൽ പ്രധാനമായും ചെറിയ ഉള്ളി കൃഷി ചെയ്യുന്നത് തെങ്കാശി ജില്ലയിലാണ്.
ഇവിടുത്തെ കർഷകരുടെ പ്രധാന വരുമാന മാർഗവും ഉള്ളി ഉൾപ്പെടെയുള്ള കൃഷിയാണ്.
കഴിഞ്ഞ ആഴ്ചകളിൽ 80 മുതൽ 100 രൂപ വരെ വിലയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില ഇപ്പോൾ 20 മുതൽ 40 രൂപ വരെയായി. കഴിഞ്ഞ വർഷം ഈ സീസണിൽ ഉള്ളിക്ക് മെച്ചപ്പെട്ട വിലയും പ്രിയവും ഉണ്ടായിരുന്നതിനാൽ ഇത്തവണ കൂടുതൽ ആളുകൾ ഉള്ളി കൃഷി ചെയ്തു.
പാവൂർ ഛത്രം കാമരാജ് പച്ചക്കറി മാർക്കറ്റിലേക്ക് ചെറിയ ഉള്ളിയുടെ വരവ് തുടർച്ചയായി വർധിച്ചു. വില കുത്തനെ ഇടിഞ്ഞതോടെ കൃഷി ചെയ്യാൻ ചെലവഴിച്ച തുക പോലും ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ലഭ്യത വർധിക്കുന്നതോടെ വരും മാസങ്ങളിൽ ഉള്ളിയുടെ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.