പുനലൂർ: ദേശീയപാതയിൽ കോട്ടവാസലിൽ എസ് വളവിന് സമീപം ലോറികൾ കൂട്ടിയിടിച്ച് റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു. രണ്ട് ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റു. ഈ സമയത്ത് ലൈനിൽ ട്രെയിനുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് ദുരന്തങ്ങൾ ഒഴിവായി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.
കേരളത്തിൽ ചരക്കിറക്കിയിട്ട് തമിഴ്നാട്ടിലേക്ക് പോയ ടോറസും എതിരെ വന്ന മിനി ലോറിയുമാണ് അപകടത്തിലായത്. ഇരുവാഹനങ്ങളും നേർക്കുനേർ ഇടിച്ച് നിയന്ത്രണംവിട്ട് പാതയിൽനിന്ന് അമ്പതടിയോളം താഴ്ചയിലുള്ള കൊല്ലം-ചെങ്കോട്ട റെയിൽവേ ട്രാക്കിലേക്ക് മറിയുകയായിരുന്നു.
വാഹനങ്ങളിൽ കുടുങ്ങിയ ഡ്രൈവർമാരെ കാബിൻ പൊളിച്ച് പുറത്തെടുത്തു. ഇവരെ പാളയംകോട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി ലോറി ഡ്രൈവർ കാരക്കുടി സ്വദേശി മുരുകൻ (40), ലോറി ഡ്രൈവർ കുളത്തൂർ സ്വദേശി വായ്പൂരി (36) എന്നിവർക്കാണ് പരിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.