പുനലൂർ: അച്ചൻകോവിലിൽ അടച്ചിട്ടിരുന്ന വീട് ഒറ്റയാൻപന്നി തകർത്തു. അച്ചൻകോവിൽ കിഴക്കേ പുതുവൻ കുഴിവേലിൽ അശ്വതി ഭവനിൽ ശശിധരൻ നായരുടെ വീടാണ് നശിച്ചിച്ചത്. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു ഒറ്റയാൻ പന്നി നാശമുണ്ടാക്കിയത്. ശശിധരൻ നായർ സ്ഥലത്തില്ലാതിരുന്നതിനാൽ ഭാര്യ സുജാത വീടുപൂട്ടി അടുത്തുള്ള ബന്ധുവീട്ടിൽ പോയിരുന്നു.
രാത്രി വലിയ ശബ്ദം കേട്ട് ഇവരെത്തിയപ്പോഴാണ് പന്നിയുടെ പരാക്രമം കണ്ടത്. വീടിന്റെ കട്ടളയും ഭിത്തിയും കുത്തിയിളക്കിയ മുറിക്കുള്ളിൽ കയറിയ പന്നി തറയും കുത്തിയിളക്കി. കട്ടിലും മറ്റു വീട്ടുപകരണങ്ങളും എല്ലാം നശിച്ചു. പന്നിയുടെ ശല്യം കാരണം അച്ചൻകോവിലിൽ പകൽപോലും ആൾക്കാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.