പുനലൂർ: വെള്ളിയാഴ്ച വൈകീട്ടുണ്ടായ മഴയിൽ ആര്യങ്കാവിൽ വെള്ളം കയറി നാശം നേരിട്ട ഭാഗങ്ങളിൽ പുനലൂർ തഹസിൽദാർ കെ.എസ്. നസിയയും സംഘവും സന്ദർശിച്ച് നഷ്ടങ്ങൾ വിലയിരുത്തി. ആര്യങ്കാവ് ഹൈസ്കൂൾ ജങ്ഷൻ, ഇടപ്പാളയം ഫോറസ്റ്റ് ക്വാർട്ടേഴ്സ് ഭാഗങ്ങളിലാണ് വെള്ളം കയറി വീടുകളിലും കടകൾക്കും നഷ്ടമുണ്ടായത്.
സഹകരണ ബാങ്കിെൻറ നീതി സ്റ്റോർ, വളം ഡിപ്പോ എന്നിവിടങ്ങളിലും നാശമുണ്ടായി. ഈ ഭാഗത്ത് മഴവെള്ളം ഒഴുകിപ്പോകാൻ രണ്ട് ഓടകൾ മുമ്പുണ്ടായിരുന്നു. ഇതിൽ ഒരെണ്ണം നികന്നതും നിലവിലുള്ള കലുങ്ക് അടക്കം ഇടുങ്ങിയതായതുമാണ് വെള്ളം കയറാൻ കാരണമെന്ന് തഹസിൽദാർ പറഞ്ഞു. കനത്ത മഴ പെയ്യുകയാണെങ്കിൽ വെള്ളം ഒഴുകാൻ മതിയായ സൗകര്യമില്ല.
നികത്തിയ ഓട പുനഃക്രമീകരിക്കാൻ മൈനർ ഇറിഗേഷൻ എ.ഇക്ക് നിർദേശം നൽകി.
ശനിയാഴ്ച ഇതിെൻറ ജോലികൾ തുടങ്ങി. കൂടാതെ ദേശീയപാതയോരത്ത് ഉണ്ടായിരുന്ന ഓടകളിൽ മണ്ണടിഞ്ഞതും വെള്ളം ഒഴുക്കിന് തടസ്സമായിട്ടുണ്ട്. ഓടയിലെ തടസ്സങ്ങൾ നീക്കി ജലമൊഴുക്ക് സുഗമമാക്കാൻ ദേശീയപാത അധികൃതരോടും നിർദേശിച്ചതായി തഹസിൽദാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.