പുനലൂർ: തെന്മല ശെന്തുരുണി വന്യജീവി സങ്കേതമുൾപ്പെടെ പശ്ചിമഘട്ട വനങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ചൊവ്വാഴ്ച ആരംഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ അനുസരിച്ച് നാലുവർഷം കൂടുമ്പോഴാണ് കടുവകളുടെ കണക്കെടുക്കുന്നത്.
ശെന്തുരുണിക്കൊപ്പം പേപ്പാറ വന്യജീവി സങ്കേതം, തിരുവനന്തപുരം, അച്ചൻകോവിൽ ഡിവിഷനുകളിലെ വനത്തിലും ഇന്നലെ കണക്കെടുപ്പ് തുടങ്ങി.
പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷെൻറ മേൽനോട്ടത്തിൽ കണക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകി. വിവരശേഖരണത്തിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. എട്ടു ദിവസം നീളുന്ന കണക്കെടുപ്പിൽ ജീവികളുടെ സഞ്ചാരപഥം, അവശിഷ്ടങ്ങൾ, ജീവികളുടെ ഇരപിടിത്തം, കളകൾ, പുല്ലുകൾ തുടങ്ങിയവ ശേഖരിച്ച ശേഷമാണ് കടുവകളുടെ സാന്നിധ്യവും കണക്കുമെടുക്കുന്നത്. നാലുപേർ വീതം അടങ്ങുന്ന എട്ടു സംഘങ്ങളായാണ് വിവരശേഖരണം നടത്തുന്നത്.
തെന്മല ഡിവിഷനിൽ കണക്കെടുപ്പ് നേരത്തേ പൂർത്തിയായി. ഇതിൽ അഞ്ചൽ റേഞ്ചിൽ കടുവകളുടെ സാന്നിധ്യമില്ല. എന്നാൽ, കുളത്തൂപ്പുഴ ഭാഗത്തെ വനത്തിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി അഞ്ചൽ റേഞ്ച് ഓഫിസർ ടി.എസ്. സജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.