ആ​ര്യ​ങ്കാ​വ് കു​ളി​ർ​കാ​ട് പു​ലി​യെ ക​ണ്ടെ​ത്താ​ൻ കാ​മ​റ സ്ഥാ​പി​ക്കു​ന്നു

പുലി ഭീഷണി: ഇരുളൻകാട്ടിൽ കാമറ സ്ഥാപിച്ചു

പുനലൂർ: ആര്യങ്കാവിലെ ഇരുളൻകാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലിയെ കണ്ടെത്താൻ വനം അധികൃതർ നിരീക്ഷണ കാമറകൾ വെച്ചു. ജനവാസ മേഖലയോട് ചേർന്ന വിഭാഗങ്ങളിൽ നാലിടത്താണ് കാമറ സ്ഥാപിച്ചത്. ഒരാഴ്ചക്കുള്ളിൽ ഒരു ഡസനോളം വളർത്തുമൃഗങ്ങളെ പുലി പിടിച്ചിരുന്നു.

പകൽപോലും പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുന്നു. കന്നുകാലികളെയും മറ്റ് വളർത്തുമൃഗങ്ങളെയും പുലി ആക്രമിക്കുന്നു. രാത്രി പലരും പുലിയെ കാണുന്നുമുണ്ട്. ജനങ്ങളുടെ ഭീതി വർധിച്ചതോടെയാണ് കാമറ സ്ഥാപിക്കാൻ അധികൃതർ തയാറായത്. റേഞ്ച് ഓഫിസർ എ. ജിൽസന്‍റെ നേതൃത്വത്തിലായിരുന്നു നടപടി.

Tags:    
News Summary - Tiger menace- Camera installed in Irulankadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.