പുനലൂര്‍: ഇതര സംസ്ഥാനത്തെ സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് അംരോഹ ജില്ലയിലെ പക്ബാരയില് ചൗദര്‍പൂര്‍ സ്വദേശികളായ മൊഹദ്ഖാന് (27), ഫൈസാന്‍ (25) എന്നിവരാണ് പുനലൂര്‍ പൊലീസിെൻറ പിടിയിലായത്.
ഇരുവരും പുനലൂരിലെ ലോഡിങ് തൊഴിലാളികളാണ്. 18ന് അര്‍ധരാത്രിയിലാണ് സംഭവം. ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് കുടുംബമായി താമസിച്ചിരുന്ന സ്ത്രീകളെ ഇരുവരും ആക്രമിക്കുകയായിരുന്നു.
പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന് ഓഫിസര്‍ ബിനു വര്‍ഗീസ്, എസ്.എസ് ശരലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.