പുനലൂർ: അഞ്ചൽ ഏറം ഉത്ര വധക്കേസിൽ സ്ത്രീധന പീഡനക്കേസിൽ ഉത്രയുടെ പിതാവും രണ്ടാംസാക്ഷിയുമായ വിജയസേനനെ വാദിഭാഗം വിസ്തരിച്ചു. സമയക്കുറവ് കാരണം പ്രതിഭാഗം വിസ്താരം മാർച്ച് ഒന്നിലേക്ക് പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നാം കോടതി മജിസ്ട്രേറ്റ് അമ്പിളി ചന്ദ്രൻ മാറ്റി.
ബുധനാഴ്ച ഉച്ചക്ക് ശേഷം നടന്ന വാദിഭാഗം വിസ്താരത്തിൽ പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ഉന്നയിച്ച, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഗാർഹിക പീഡനത്തിനും മകൾ ഇരയായതായി വിജയസേനൻ മൊഴി നൽകി. ഉത്രയുടെ സഹോദരൻ വിഷുവിനെ മുമ്പ് വിസ്തരിച്ചിരുന്നു.
ഈ കേസിലെ പ്രതികളായ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഉത്രയുടെ ഭർത്താവ് സൂരജ് എസ്. കുമാറിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് മുഖാന്തരവും മറ്റു പ്രതികളായ പിതാവ് സുരേന്ദ്ര പണിക്കർ, മാതാവ് രേണുക, സഹോദരി സൂര്യ എന്നിവർ നേരിട്ടും കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.