പുനലൂർ: തെന്മല പഞ്ചായത്തിലെ വന്യമൃഗശല്യം രൂക്ഷമായ തോണിച്ചാൽ, ചിറ്റലംകോട്, നെടുമ്പച്ച, ആനപെട്ടകോങ്കൽ, തുറപ്പുമ്പുറം എന്നിവിടങ്ങളിൽ പ്രതിരോധ നടപടികൾക്കായി 48 ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗ പ്രതിരോധം സംബന്ധിച്ച് ആനപ്പെട്ടകൊങ്കലിൽ നടന്ന ചർച്ചയിൽ പി.എസ്. സുപാൽ എം.എൽ.എയാണ് തുക അനുവദിച്ചത് അറിയിച്ചത്.
ട്രഞ്ച്, സോളാർ, ഹാങ്ങിങ് ഫെൻസുകൾ എന്നിവയാണ് നിർമിക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക ആളുകളെ നിയമിക്കാനും അവർക്കു അലവൻസ് നൽകുന്നതിന് പദ്ധതി സമർപ്പിക്കാൻ പഞ്ചായത്തിനോട് എം.എൽ.എ അവശ്യപ്പെട്ടു. പന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തയാറായിട്ടില്ലെന്നും ഇതിനായി സംഘടിത ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ അധ്യക്ഷത വഹിച്ചു. തെന്മല റേഞ്ച് ഓഫിസർ സി. സെൽവരാജ്, കൃഷി ഓഫിസർ ബി. അജയകുമാർ, ഇടമൺ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി. അനിൽകുമാർ, പൊതുപ്രവർത്തകരായ എൽ. ഗോപിനാഥപിള്ള, എ.ടി. ഫിലിപ്, വി. അശോകൻ, വി. ജയദേവൻ, എസ്. സദാനന്ദൻ, കെ. സുദർശനൻ, വി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.