പുനലൂർ: പട്ടാപ്പകൽ ജനവാസ മേഖലയിൽ ഭീതി പടർത്തി ചക്ക കൊമ്പൻ ഇറങ്ങി.ആര്യങ്കാവ് ന്യൂ റെയിൽവേ സ്റ്റേഷൻ മുമ്പിലെ ജനവാസ മേഖലയിലെ റബർ തോട്ടത്തിൽ ബുധനാഴ്ച ഉച്ചയോടെയാണ് കാട്ടാന ഇറങ്ങിയത്. ഇടപ്പാളയം സ്വദേശി പുന്നല രാജുവിന്റെ റബർ തോട്ടത്തിലെ പ്ലാവുകളിൽ നിന്നും ചക്ക തിന്നാനാണ് ആനയെത്തിയത്.
പ്ലാവുകൾ മറിച്ചിടാനും ആന ശ്രമിച്ചു. അവസാനം നാട്ടുകാരും വനം വകുപ്പ് വാച്ചർമാരും ബഹളം ഉണ്ടാക്കി ആനയെ കാട്ടിൽ കയറ്റി. ഈ മേഖലയിലുള്ള മിക്ക പുരയിടങ്ങളിലും കാട്ടാന ഇറങ്ങി നാശം വരുത്താറുണ്ട്.
അച്ചൻകോവിൽ ആദിവാസി കോളനിയിൽ പത്തേക്കർ ഭാഗത്ത് ജനവാസ മേഖലയിലും കഴിഞ്ഞ രാത്രി നാശം വരുത്തിയ ആനക്കൂട്ടത്തെ നാട്ടുകാർ മങ്കി ഗൺ,12 ബോർ പമ്പ് ആക്ഷൻ ഗൺ എന്നിവ ഉപയോഗിച്ച് കാട്ടിലേക്ക് കയറ്റി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.