പുനലൂർ: നെല്ലിപ്പള്ളിയിലെ സംരക്ഷണഭിത്തിക്ക് കരുതൽ സംരക്ഷണമായി സാക് ഗാബിയൻ. പുനലൂർ- പൊൻകുന്നം കെ.എസ്.ടി.പി സംസ്ഥാന പാതയിൽ പുനലൂർ നെല്ലിപ്പള്ളിയിൽ കല്ലടയാറ്റിന്റെ തീരത്ത് മാത്രമാണ് വലിയ ചെലവ് വരുന്നതും അതിസുരക്ഷിതവുമായ ഇത്തരം സംരക്ഷണമൊരുക്കിയത്.
നേരത്തേ നിർമിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തി ആറ്റിലെ വെള്ളം വന്നിടിച്ച് തകർന്ന സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യയായ ഗാബിയൻ വിത്ത് പാരാഗ്രിഡ് സംരക്ഷണഭിത്തി നിർമിക്കാൻ കെ.എസ്.ടി.പിയും പൊതുമരാമത്ത് വിഭാഗവും തീരുമാനിച്ചത്. പാതയുടെ നിരപ്പുവരെയുള്ള 70 മീറ്റർ നീളവും പത്ത് മീറ്റർ പൊക്കമുള്ള ഗാബിയൻ പാരാഗ്രിഡിന് ബലമേകുന്നത് ആറ്റുതീരത്തും ആഴമേറിയ വെള്ളത്തിലും ഒരുക്കിയ സാക് ഗാബിയനാണ്. തുരുമ്പ് പിടിക്കാത്ത അലോയി നെറ്റ് ചാക്കാക്കി അതിനുള്ളിൽ ചെറുപാറകൾ അടുക്കിയുള്ള സംവിധാനമാണിത്. ആറ്റിലേക്ക് ഇറക്കി 18 മീറ്റർ നീളത്തിൽ സാക് ഗാബിയൻ അടുക്കിയിട്ടുണ്ട്. അമ്പതിലധികം ലോഡ് പാറ ഇതിന് മാത്രം വേണ്ടിവന്നു. ആറ്റിൽ എത്ര ശക്തമായ ഒഴുക്കുണ്ടായാലും സംരക്ഷണ ഭിത്തിയെ ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.