കൊട്ടിയം: പ്രതികൂല കാലാവസ്ഥ മുതലാക്കി ഇത്തിക്കരയാറിന്റെ തീരത്തെ തണ്ണീർത്തടങ്ങൾ നികത്തി ഭൂമാഫിയ.
ദേശീയപാത വികസനത്തിന്റെ മറവിൽ പൊളിക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് വൻകുഴികൾ നികത്തി അതിന് മുകളിലേക്ക് ദേശീയപാതയിൽ നിന്ന് എടുക്കുന്ന മണ്ണിട്ടാണ് പുറമ്പോക്ക് അടക്കമുള്ള ഇത്തിക്കരയാറിനോട് ചേർന്നുള്ള തണ്ണീർതടങ്ങൾ നികത്തുന്നത്. നൂറുകണക്കിന് ടിപ്പറുകളിലാണ് മണ്ണും കെട്ടിടാവശിഷ്ടങ്ങളും കൊണ്ടിടുന്നത്. നാട്ടുകാർ പരാതി പറഞ്ഞിട്ടും നടപടിയില്ല. അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകി മണ്ണ് മാറ്റി ഭൂമി പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.