ഇടറോഡുകളും ഓടകളുടെ സ്ലാബുകളും തകർന്നു; ദുരിതയാത്ര
text_fieldsകൊല്ലം: ഇടറോഡുകളും ഓടയുടെ സ്ലാബുകളും തകർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. രണ്ടാംകുറ്റി കാലായി റോഡ്, രണ്ടാംകുറ്റി കെ.സി. മോഹൻ പാറശ്ശേരി റോഡ് എന്നിവയാണ് തകർന്നുതാറുമാറായി കിടക്കുന്നത്.
ഇതുകൂടാതെ പൈനുംമൂട്, കാലായി, മംഗലശ്ശേരി വരെയുള്ള ഓടകളുടെ മിക്ക ഭാഗത്തുള്ള സ്ലാബുകളും തകർച്ചയിലാണ്. ഇതുവഴി നിരവധി വാഹനങ്ങളും യാത്രക്കാരും സ്കൂൾ കുട്ടികളും ദിനംപ്രതി യാത്ര ചെയ്യുന്നുണ്ട്. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമാണ്. മഴ പെയ്തുകഴിഞ്ഞാൽ ഇടറോഡുകൾ തോടായി മാറുകയാണ്.
ഈ വെള്ളത്തിലൂടെ വേണം ചെറിയ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കാൻ. ഓടകളിലെ സ്ലാബുകൾ തകർന്ന് കിടക്കുന്നത് വലിയ അപകടഭീഷണിയാകുന്നുണ്ട്. ഡിവിഷനിൽ റോഡുകളിലെ ഈ ദുരിതം ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് പാൽക്കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.