കാ​രാ​ളി​മു​ക്ക് - റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ റോ​ഡ് സം​ഗ​മി​ക്കു​ന്ന സ്ഥ​ലം

അപകടം പതിവ്; സിഗ്നൽ ലൈറ്റ് വേണമെന്നാവശ്യം

ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കാരാളിമുക്ക് ഭാഗത്തുനിന്ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്ത് അപകടങ്ങൾ പതിവായ സാഹചര്യത്തിൽ ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം. ട്രെയിൻ വരുന്നതിനു പിന്നാലെ, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങൾ മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന സമയത്താണ് അപകടങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്.

കുത്തനെയുള്ള കയറ്റവും ഇവിടെയുള്ള കടയുടെ മറവും മൂലം റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. പ്രധാന പാതയായ ശാസ്താംകോട്ട -ചവറ റോഡിൽ കാരാളിമുക്ക് ഓവർ ബ്രിഡ്ജ് ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾ അമിതവേഗത്തിലാണ് എത്തുന്നത്.

ശാസ്താംകോട്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും അപകടത്തിൽപെടുന്നു. കാരാളിമുക്ക് ബൈപാസ് റോഡ് സംഗമിക്കുന്നതും ഇവിടെയാണ്. ഈ ഭാഗത്ത് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  

Tags:    
News Summary - Accidents are common- signal light Required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.