ശാസ്താംകോട്ട: ഏറെ പ്രതീക്ഷയോടെ നടത്തിയ മൈനാഗപ്പള്ളി വേങ്ങയിലെ ആറാട്ടുകുളം നവീകരണം ഫലം കണ്ടില്ല. കുളത്തിൽ വീണ്ടും പായലും കുളവാഴകളും നിറഞ്ഞു. കുളത്തിൽ ഇറങ്ങാൻ പോലും കഴിയാത്ത വിധം ചുറ്റും കാട് നിറഞ്ഞു.
വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നതുമൂലം പായലും കുളവാഴകളും നിറഞ്ഞ് മാലിന്യംതള്ളൽ കേന്ദ്രമായി മാറിയ കുളം പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് നന്നാക്കാൻ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തയാറായത്. പത്ത് ലക്ഷം രൂപയാണ് കുളം നവീകരണത്തിന് നീക്കിവെച്ചത്.
പായലും കുളവാഴകളും നീക്കം ചെയ്ത് വെള്ളം വറ്റിച്ച് ചളി നീക്കം ചെയ്യുകയും വശങ്ങളിലെ കെട്ടുകൾ ഉയർത്തിക്കെട്ടുകയും മാലിന്യം തള്ളാൻ കഴിയാത്ത തരത്തിൽ കുളത്തിന് ചുറ്റും വേലിയും സ്ഥാപിച്ചു. ഭാവിയിൽ ആവശ്യമെങ്കിൽ കുളം നീന്തൽപരിശീലന കേന്ദ്രമാക്കുന്ന തരത്തിലുള്ള നവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്.
എന്നാൽ, വൈകാതെ തന്നെ കുളത്തിൽ പഴയതുപോലെതന്നെ പായലും കുളവാഴയും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. കുളത്തിന് ചുറ്റും സ്ഥാപിച്ച വേലികളിൽപ്പോലും വള്ളികൾ പടന്നുകയറി കുളത്തിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.