ശാ​സ്താം​കോ​ട്ട ത​ടാ​ക​ത്തി​ലെ ജ​ല​ത്തി‍െൻറ നി​റ​ംമാ​റ്റ​ത്തെ​ക്കു​റി​ച്ച്​ പ​രി​ശോ​ധ​ിക്കാൻ​ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്നു

ശാസ്താംകോട്ട തടാകത്തിന്‍റെ നിറം മാറ്റം; പരിശോധന നടത്തി

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിലെ ജലത്തിന്‍റെ നിറംമാറ്റത്തെ സംബന്ധിച്ച് പഠനം നടത്തുന്നതിന് കായലിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും ജല സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.

കോഴിക്കോട് ജലവിഭവ മാനേജ്മെൻറ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ഹരികുമാർ നിയോഗിച്ച പ്രോജക്ട് ഫെലോസ് ആയ സച്ചിനും അശ്വിനും ആണ് പരിശോധനക്ക് എത്തിയത്.

കായൽ, കായൽ ബണ്ട് ഭാഗം, ബണ്ടിനു സമീപത്തെ കിണർ ജലം, പൈപ്പ് വെള്ളം തുടങ്ങി ഒരു ഡസനോളം സാമ്പിളുകൾ ശേഖരിച്ചു. കോഴിക്കോട്ട് വിശദമായ പരിശോധന നടത്തും. നിറവ്യത്യാസം ഭാഗികമായെങ്കിലും അംഗീകരിക്കുന്ന നിലപാടാണ് ഇവരുടേത്. തടാകസംരക്ഷണ ആക്ഷൻ കൗൺസിൽ ചെയർമാർ കെ. കരുണാകരൻപിള്ള അടക്കമുള്ളവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Checking in Sasthamcotta Lake due to colour change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.