ശാസ്താംകോട്ട: ഗുണ്ടാ നിയമപ്രകാരം യുവാവിനെ നാടുകടത്താൻ ഉത്തരവ്. പടിഞ്ഞാറെ കല്ലട വലിയപാടം കരക്കതിൽ പുത്തൻ വീട്ടിൽ നിതിൽ സന്തോഷി (25) നെയാണ് ജില്ലയിൽ നിന്ന് ആറുമാസം നാടുകടത്താൻ ഉത്തരവായത്. ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിലെ മൂന്ന് കേസുകളിൽ പ്രതിയാണ്.
കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി എം.എൽ. സുനിലിന് റിപ്പോർട്ട് നൽകിരുന്നു. തുടർന്ന്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി നാടുകടത്താൻ ഉത്തരവിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.