ശാസ്താംകോട്ട: ഇടയ്ക്കാട്ടിലെത്തിയാൽ മൂത്രശങ്ക തീർക്കാൻ നെട്ടോട്ടം. ഒടുവിൽ തേടിയലയുന്ന നാട്ടുകാർക്ക് കുറ്റിക്കാടുകളും കടകളുടെ മറവുമാണ് ആശ്വാസം. പോരുവഴി പഞ്ചായത്തിലെ ഏറെ തിരക്കുള്ള ഇടയ്ക്കാട് മാർക്കറ്റ് ജങ്ഷനിലെത്തുന്ന പൊതു ജനങ്ങൾ മൂത്രശങ്കയകറ്റാൻ പൊതു ശൗചാലയമില്ലാതെ നെട്ടോട്ടത്തിലാണ്. എ.ടി.എം, മാവേലി സ്റ്റോർ, സർക്കാർ ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുള്ള മാർക്കറ്റ് ജങ്ഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും മറ്റ് യാത്രക്കാർ, ഓട്ടോ ടാക്സി ഡ്രൈവർമാരും അടക്കം നിത്യേന നൂറുകണക്കിനാളുകളാണ് ഇടയ്ക്കാട്ടിൽ എത്തിച്ചേരുന്നത്.
വർഷങ്ങൾക്ക് മുമ്പ് മാർക്കറ്റ് ജങ്ഷനിലെ ടെക്സ്റ്റയിൽസിെൻറ മറവിൽ മൂത്രം ഒഴിച്ചതിനെ തുടർന്ന് ടെക്സ്റ്റയിൽസ് ഉടമയും അയാളുടെ സുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഒടുവിൽ മരണത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പൊതു ശൗചാലയത്തിനായി പഞ്ചായത്ത് ഭരണസമിതി 2018ൽ ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്നുള്ള സ്ഥലം കണ്ടെത്തി. ഷോപ്പിങ് കോംപ്ലക്സ് അറ്റകുറ്റ നിർമാണത്തിനും പുതിയ ശൗചാലയം നിർമിക്കുന്നതിനായും മൂന്ന് ലക്ഷം രൂപക്ക് പഞ്ചായത്ത് കരാർ നൽകി.
എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും വൈവദ്യുതി കണക്ഷനും പ്ലംബിങ് വർക്കുകളടക്കം വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തികരിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. പൊതു ശൗചാലയത്തിെൻറ നിർമാണം ഉടനടി പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്ന് നൽകണമെന്നാണ് ഇടയ്ക്കാട് ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.