ശാസ്താംകോട്ട: തൊഴിലുറപ്പ് തൊഴിലാളികളെ പല പഞ്ചായത്തുകളും അവഗണിക്കുന്നതായി പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലടക്കം പുതിയതും പഴയതുമായ സാംക്രമിക രോഗങ്ങൾ, ജലജന്യ രോഗങ്ങൾ ശക്തമായി തിരിച്ചുവരുന്ന സാഹചര്യത്തിലുമാണ് തൊഴിലുറപ്പ് തൊഴിലാളികളെ പഞ്ചായത്തുകൾ അവഗണിക്കുന്നത്.
ശുചിത്വ പരിപാലനത്തിന് വേണ്ടി ഓടകൾ, തോടുകൾ, കനാലുകൾ തുടങ്ങി പല അഴുക്കുചാലുകളിൽ അടക്കം ജോലിയിൽ ഏർക്കപ്പടേണ്ടിവരുന്ന തൊഴിലാളികൾ യാതൊരുവിധ രക്ഷാകവചങ്ങളും ഇല്ലാതെയാണ് തൊഴിൽ ചെയ്യേണ്ടിവരുന്നത്. ബൂട്ട്, കൈയുറ തുടങ്ങിയവ പോലുള്ളവ വാങ്ങി നൽകുവാൻ സർക്കാർ ഉത്തരവിറക്കി മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്തുകൾ ഇത് അറിഞ്ഞ ഭാവം പോലും കാണിക്കുന്നില്ലന്നാണ് പരാതി. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലടക്കം വാർഡുകളിൽ ഫസ്റ്റ് എയ്ഡിനുള്ള മരുന്നുകൾ പോലുമില്ല.
ശക്തമായ മഴയെ അവഗണിച്ചാണ് തൊഴിലുറപ്പ് തൊഴിലാളികൾ ജോലിയിൽ ഏർപ്പെടുന്നത്. ഇതിന് ആവശ്യമായ മുൻകരുതലുകൾ ഒരുക്കി നൽകാൻ പഞ്ചായത്തുകൾ തയാറായി മുന്നോട്ട് വരാന്നില്ല. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതിയംഗം തുണ്ടിൽ നൗഷാദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.