ശാസ്താംകോട്ട: ശാസ്താംകോട്ട തടാക സംരക്ഷണത്തിന് സ്വതന്ത്രപരിപാലന സമിതി വരുന്നു. തടാകത്തിന്റെ പുനരുജ്ജീവനത്തിനായാണ് ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കുക. വിദഗ്ധരെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും ഉള്‍പ്പെടുത്തും. തടാകത്തിലേക്കുള്ള മണ്ണൊലിപ്പ്, മലിനീകരണം എന്നിവ തടയാന്‍ പദ്ധതി ആവിഷ്കരിക്കും. കൊല്ലം കോര്‍പറേഷന്റെയും കായലിന്റെ വൃഷ്ടിപ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെയാകുമിത്.
ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ശാസ്താംകോട്ട തടാകം, ചേലൂര്‍ കായല്‍, ഞാങ്കടവ് കുടിവെള്ള പദ്ധതി പ്രദേശം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. തടാകത്തിന്റെ സുസ്ഥിര നിലനില്‍പ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേരള വാട്ടര്‍ അതോറിറ്റി ജോയന്റ് മാനേജിങ് ഡയറക്ടര്‍ ദിനേശൻ ചാരുവാട്ട് അറിയിച്ചു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. ഗീത, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്, ജലനിധി ടെക്നിക്കല്‍ ഡയറക്ടര്‍ ടി.കെ. മണി, സി.ഡബ്ല്യു.ആര്.ഡി.എം സയന്റിസ്റ്റ് എസ്. ദീപു, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആൻഡ് സാനിറ്റേഷന്‍ ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വി. പ്രദീപ്കുമാര്‍, ഡയറക്ടര്‍ എം. പ്രേംലാല്‍, സീനിയര്‍ എൻജിനീയര്‍ പി. നാരായണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.