ശാസ്താംകോട്ട: അതിദരിദ്രർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് മൈനാഗപ്പള്ളി പഞ്ചായത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്തിൽ അതിദരിദ്ര സർവേ പൂർത്തിയായപ്പോൾ 72 കുടുംബങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആകെ അംഗങ്ങൾ 158 പേരാണുള്ളത്. ഇതിൽ 18 വയസ്സിൽ താഴെയുള്ളവർ 46 പേരും ഭിന്നശേഷിക്കാർ 28 പേരുമാണ്.
ഇവർക്ക് ആവശ്യമായ രോഗനിർണയ ക്യാമ്പ്, മരുന്ന് വാങ്ങൽ, വീട് മെയിന്റനൻസ്, ഭക്ഷണം നൽകൽ, വീട് ഇല്ലാത്തവർക്ക് വീട്, ഭൂമി വാങ്ങൽ തുടങ്ങി അവരുടെ എല്ലാതരത്തിലുമുള്ള ക്ഷേമ പ്രവർത്തനത്തിനുമാണ് തുടക്കം കുറിച്ചത്. പഞ്ചായത്ത് ഭരണത്തിന്റെ രണ്ടു വർഷം പൂർത്തിയാക്കുന്ന ഡിസംബർ 30ന് 16 കുടുംബങ്ങൾക്കുള്ള ആദ്യ ഗഡു ചെക്ക് വിതരണം ചെയ്യും.
അവർക്കുള്ള മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഷാജി ചിറക്ക്മേൽ അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ. ഷീബ സിജു, പഞ്ചായത്ത് അംഗങ്ങളായ ബിജുകുമാർ, സജിമോൻ, ജലജാ രാജേന്ദ്രൻ, ഉഷാകുമാരി, രജനി സുനിൽ, ഷിജിന നൗഫൽ. പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, മെഡിക്കൽ ഓഫിസർ ഡോ. ബൈജു, രാജേഷ്, വിനോദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.