രാ​ഹു​ൽ, ദി​ലീ​പ്

കാപ്പ: രണ്ടുപേർക്കെതിരെ നടപടി

ശാസ്താംകോട്ട: സബ് ഡിവിഷനിൽ രണ്ടുപേർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടി. ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ശൂരനാട് വടക്ക് പടിഞ്ഞാറ്റിൻ കിഴക്ക് കെ.സി.ടി മുക്കിന് സമീപം വാഴപ്പള്ളി വടക്കതിൽ ദിലീപ് (26), കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുളവന കാഞ്ഞിരകോട് ചേരിയിൽ തെറ്റിക്കുന്ന് ക്ഷേത്രത്തിന് സമീപം പുന്നവിള വീട്ടിൽ രാഹുൽ (24) എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

ദിലീപിനെ ആറുമാസ കാലയളവിലേക്ക് കരുതൽ തടങ്കലിനും രാഹുലിനെ അതേ കാലയളവിലേക്ക് കൊല്ലം ജില്ലയിൽനിന്ന് പുറത്താക്കാനുമാണ് ഉത്തരവ്. ഇവർ അഞ്ചു വീതം ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെറീഫ്, കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി എം.എൽ. സുനിൽ മുഖേന സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദിലീപിനെ കരുതൽ തടങ്കലിലാക്കാൻ കലക്ടർ അഫ്സാന പർവീണും രാഹുലിനെ നാടുകടത്താൻ തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ. നിശാന്തിനിയും ഉത്തരവിടുകയായിരുന്നു. നിലവിൽ കൊല്ലം ജില്ല ജയിലിൽ കഴിഞ്ഞിരുന്ന ദിലീപിനെ ഉത്തരവ് കൈമാറിയതിനുശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

Tags:    
News Summary - Kaapa: Action against two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.