ശാസ്താംകോട്ട: വിവാദങ്ങൾക്കിടയിൽ ചക്കുവള്ളി ക്ഷേത്രമൈതാനിയിൽ നവകേരള സദസ്സിന്റെ വേദി ഒരുക്കാൻ ദേവസ്വം ബോർഡിന്റെ അനുമതി. കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗമാണ് ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ്സിന്റെ വേദി ഒരുക്കാൻ അനുമതി നൽകിയത്.
ചക്കുവള്ളി സ്കൂൾ മൈതാനം എന്ന നിലയിലാണ് അനുമതി. ചടയമംഗലത്ത് ക്ഷേത്ര ഗ്രൗണ്ടിലും നവകേരള സദസ്സിന്റെ വേദി ഒരുക്കാനും ദേവസ്വം ബോർഡ് അനുമതി കൊടുത്തിട്ടുണ്ട്. ജില്ലയിൽ ഈ രണ്ടുസ്ഥലങ്ങളിലാണ് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സ്ഥലത്ത് നവകേരള സദസ്സിന് വേദി ഒരുങ്ങുന്നത്.
ചക്കുവള്ളിയിലെ ക്ഷേത്ര ഗ്രൗണ്ടിൽ നവകേരള സദസ്സിന് വേദി ഒരുക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. ക്ഷേത്രത്തിൽ വൃശ്ചിക ചിറപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടിയും ക്ഷേത്രഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനെതിരെയും ക്ഷേത്ര ഉപദേശക സമിതിയും ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
ദേവസ്വം ബോർഡിനും കമീഷണർ, ദേവസ്വം ഓംബുഡ്സ്മാൻ അടക്കമുള്ളവർക്കും ഇവർ പരാതി നൽകിയിരുന്നു. ഇത് നിലനിൽക്കെയാണ് ദേവസ്വം ബോർഡ് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.