ശാസ്താംകോട്ട : തടാക സംരക്ഷണ പദ്ധതികളുടെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് പ്രദേശം കണ്ട് മനസ്സിലാക്കുന്നതിനും പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും വിദഗ്ധസംഘം തടാകവും തീരവും സന്ദര്‍ശിച്ചു.
യു.എന്‍. ഇ.പി കണ്‍സള്‍ട്ടന്റ് ഡോ. മാര്‍ക്ക് ഇന്‍ഫീല്‍ഡ്, തണ്ണീര്‍ത്തട ദേശീയ പദ്ധതി കോഓഡിനേറ്റര്‍ സുചിത അവസ്തി, പ്രോഗ്രാം അസോസിയേറ്റ് ഡയാന ദത്ത, കേരള സര്‍ക്കാര്‍ പരിസ്ഥിതി ഡയറക്ടറേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ജോണ്‍സി മാത്യു, സ്വാക്ക്(സ്റ്റേറ്റ് വെറ്റ്ലാന്‍ഡ് അതോറിറ്റി കേരള) വെറ്റ് ലാന്‍ഡ് സ്പെഷലിസ്റ്റുകളായ ഡോ. ജുനൈദ് ഹസന്, അരുണ്‍കുമാര്‍, മണ്ണ് സംരക്ഷണ വകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണ നടപടി തീരുമാനിക്കാന്‍ ശാസ്താംകോട്ടയില്‍ തന്നെ ഒരു അതോറിറ്റി ആവശ്യമുണ്ടെന്നതാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആവശ്യമെന്നും മാനേജ്മെന്റ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ചര്‍ച്ച പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തണമെന്നും തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. തടാക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഹരി കുറിശേരി,വൈസ് ചെയര്മാന് ഡോ.പി.കമലാസനന്, കണ്‍വീനര്‍ റാംകുമാര്‍,കായല്‍കൂട്ടായ്മ കണ്‍വീനര്‍ എസ്.ദിലീപ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു വിഷയങ്ങള്‍ അവതരിപ്പിച്ചു. ജലവിഭവ വകുപ്പ് അടക്കം ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.