ശാസ്താംകോട്ട: നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി എത്തുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാനസൗകര്യങ്ങൾ ഇനിയും ഉണ്ടായിട്ടില്ല.
നിരവധി ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ടങ്കിലും ഫ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതിനാൽ മഴയും വെയിലും ഏൽക്കേണ്ട അവസ്ഥയാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും കുടിവെള്ള സൗകര്യവും വളരെ കുറവാണ്.
ഒരു പ്ലാറ്റ്ഫോം കാടുപിടിച്ച് കിടക്കുകയാണ്. റെയിൽവേ ഡിവിഷനൽ മാനേജരുടെ സന്ദർശനത്തിന് മുന്നോടിയായി രണ്ടാഴ്ച മുമ്പ് ഒരു പ്ലാറ്റ്ഫോമിലെ കാടുകൾ നീക്കി.
സന്ദർശനം നീട്ടിവെച്ചതിനാൽ ഒരു പ്ലാറ്റ്ഫോം ഇപ്പോഴും കാടുപിടിച്ച് കിടക്കുകയാണ്. രാത്രികാലങ്ങളിൽ ട്രെയിൽ വരുമ്പോൾ മാത്രമേ പ്ലാറ്റ്ഫോമിൽ ലൈറ്റ് പ്രകാശിപ്പിക്കാറുള്ളൂ. പ്ലാറ്റ്ഫോം കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്. 14ന് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനെത്തുന്ന റെയിൽവേ ഡിവിഷൻ മാനേജർക്ക് ഇതുസംബന്ധിച്ച പരാതി നൽകാനുള്ള തയാറെടുപ്പിലാണ് യാത്രക്കാരും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.