ശാസ്താംകോട്ട: തുടർച്ചയായി ഉണ്ടാകുന്ന വിദ്യാർഥിസംഘർഷം ദേവസ്വം ബോർഡ് കോളജിൽ പഠനം ആശങ്കയിലാക്കുന്നു. കഴിഞ്ഞദിവസം കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷവും പൊലീസ് നടപടിയുമാണ് ഏറ്റവും ഒടുവിലത്തേത്.
സാധാരണക്കാരായ നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കോളജിൽ ആധിപത്യം സ്ഥാപിക്കുന്നതിന് എസ്.എഫ്.ഐയും കെ.എസ്.യുവും നടത്തുന്ന പ്രവർത്തനങ്ങളാണ് കോളജിൽ അശാന്തി സൃഷ്ടിക്കുന്നത്.
ക്രിസ്മസിനോടനുബന്ധിച്ച് നക്ഷത്രം തൂക്കുന്ന വിഷയമാണ് കഴിഞ്ഞദിവസം പൊലീസ് ലാത്തിച്ചാർജിലും നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുന്നതിലേക്കും കലാശിച്ചത്. യൂനിയൻ പിടിച്ചെടുക്കാൻ എസ്.എഫ്.ഐയും കെ.എസ്.യുവും നടത്തുന്ന പ്രവർത്തനങ്ങളാണ് സംഘർഷത്തിൽ കലാശിക്കുന്നത്. കോളജിലെ സംഘർഷം ശാസ്താംകോട്ട പൊലീസിനും കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് വിദ്യാർഥിസമരത്തെ തുടർന്ന് മാസങ്ങളോളം കോളജ് അടച്ചിട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതേ അവസ്ഥയിലേക്ക് വീണ്ടും പോകുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷാകർത്താക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.