ശാസ്താംകോട്ട: സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മുൻ അംഗം എസ്. ദിലീപ്കുമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തിരിച്ചറിയൽ കാർഡുകൾ തൂക്കി ഇടുന്ന ടാഗുകൾ പൊതുവിപണിയിൽ വിൽപനെക്കത്തിയതോടെയാണ് ദുരുപയോഗം വർധിച്ചത്.
സർക്കാർ ജീവനക്കാർ അല്ലാത്തവരും ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരും സർക്കാർ മുദ്രയുള്ള ടാഗുകളിലാണ് തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുന്നത്. സർക്കാർ മുദ്രയുള്ള ടാഗുകൾ ഉപയോഗിക്കാൻ പാടില്ലാത്ത വകുപ്പുകളിലെ ജീവനക്കാരും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പൊതുജനങ്ങളെയും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുന്നതിനും ഇത് കാരണമാകുന്നുണ്ടന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.