ശാസ്താംകോട്ട: ഈസ്റ്റ് കല്ലട, ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് ക്ഷേത്രങ്ങളിലായി മോഷണപരമ്പര. കവർച്ച നടത്തിയ പ്രതിയെ 24 മണിക്കൂറിനകം ശാസ്താംകോട്ട പൊലീസ് അറസ്റ്റുചെയ്തു.
അടൂർ പറക്കോട് ടി.ബി ജങ്ഷന് സമീപം കല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസീധരൻ (41) ആണ് പിടിയിലായത്. 29ന് രാത്രിയിലാണ് അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രത്തിലും (പാട്ടമ്പലം), കിഴക്കടത്ത് ഭുവനേശ്വരി ക്ഷേത്രത്തിലും, ഇലവൂർക്കാവ് കണ്ഠകർണ്ണസ്വാമി ക്ഷേത്രത്തിലും മോഷണം നടന്നത്.
മോഷണവിവരം അറിഞ്ഞ ഉടൻ തന്നെ കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശാനു സരണം ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒരാഴ്ചക്ക് മുമ്പ് ജയിൽ മോചിതനായ ആളാണെന്നും വ്യക്തമായതായി പൊലീസ് അറിയിച്ചു.
കൊല്ലം ആശ്രാമം ഭാഗത്തു നിന്നും മോഷ്ടിച്ച ആക്ടീവ സ്കൂട്ടറുമായാണ് പ്രതി പൊലീസ് പിടിയിലായത്. ശാസ്താംകോട്ട ഐ.എസ്.എച്ച്.ഒ എ.അനൂപ്, എസ്.ഐ ഷാനവാസ്, ജി.എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഒ ശ്രീകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.