ശാസ്താംകോട്ട: തെരുവുനായുടെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷബാധക്കുള്ള വാക്സിന് സ്വീകരിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്പ് റോഡിലൂടെ വരുമ്പോഴാണ് പോരുവഴി സ്വദേശിയായ 10 വയസ്സുകാരിയെ നായ് ആക്രമിച്ചത്.
തുടര്‍ന്ന് പേവിഷബാധക്കെതിരെയുള്ള നാല് ഡോസ് പ്രതിരോധ വാക്സിന് സ്വീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പെണ്‍കുട്ടി ബോധരഹിതയായി വീഴുകയും ശേഷം വായിലൂടെ നുരയും പതയും വരുകയും ചെയ്തു.
തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഉടന്‍ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
മാസങ്ങള്‍ക്കുമുമ്പ് പോരുവഴി നടുവിലേമുറിയില്‍ പേവിഷബാധയേറ്റ് വിദ്യാര്‍ഥി മരിച്ചതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതയിലാണ്. അതേസമയം കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. നുരയും പതയും വന്നത് മറ്റ് അസുഖങ്ങള്‍ കാരണമാകാമെന്നും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.