ശാസ്താംകോട്ട: പുതിയ താലൂക്ക് ഓഫിസ് മന്ദിരം (റവന്യൂ ടവർ) പണിയാനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ നിലവിലെ താലൂക്ക് ഓഫിസ് മന്ദിരം പൂർണമായി ഉപയോഗിക്കാനാകാതെ നശിക്കുന്നു. 40ൽ അധികം സർക്കാർ ഓഫിസുകൾ സമീപ പ്രദേശങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോഴാണ് ഈ അവസ്ഥ.
കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ താലൂക്ക് ഓഫിസ് മന്ദിരം വേണമെന്ന ആവശ്യത്തെ തുടർന്നാണ് ക്ഷേത്രത്തിന് തെക്ക് വശം കായൽതീരത്ത് മന്ദിരംപണി തുടങ്ങാൻ തീരുമാനിച്ചത്.
1996 ഡിസംബറിൽ അന്നത്തെ ജലസേചന മന്ത്രി ബേബി ജോൺ ശിലാസ്ഥാപനം നടത്തി. പണി പൂർത്തീകരിച്ച് 2000 മേയിൽ മുഖ്യമന്ത്രി ഇ.കെ. നായനാർ ഉദ്ഘാടനം ചെയ്തു.
2009ൽ ഒന്നാം നിലയും രണ്ടാം നില ഭാഗികമായി പണിയുന്നതിനും ഒരു കോടി 17 ലക്ഷം രൂപ അനുവദിച്ച് കരാർ നൽകി. ഒരു വർഷത്തിനകം പണി പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. രണ്ടുതവണ കരാർ നീട്ടിനൽകുകയും ചെയ്തു.
കരാർ തുക ഒരു കോടി 40 ലക്ഷമായി ഉയർത്തി. പണി തീരാത്തതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നതോടെ കരാറുകാരൻ ഹൈകോടതിയെ സമീപിച്ച് 2014 ഒക്ടോബർ അഞ്ചുവരെ കാലാവധി നീട്ടി വാങ്ങി. എന്നിട്ടും പണി വർഷങ്ങളോളം നീണ്ടു.
രണ്ട് വർഷം മുമ്പ് പണി പൂർത്തീകരിച്ചങ്കിലും നിർമാണത്തിലെ അപാകത മൂലം ഒന്നും രണ്ടും നിലകൾ ഉപയോഗിക്കാൻ കഴിയിെല്ലന്ന് വ്യക്തമായതോടെ ലക്ഷക്കണക്കിന് രൂപ പാഴായി. ഓഫിസ് മാറ്റങ്ങളും നടന്നില്ല.
നിലവിലെ കെട്ടിടത്തിൽ താലൂക്ക് ഓഫിസ്, ൈപ്ലെ ഓഫിസ്, പി.ഡബ്ല്യു.ഡി ഓഫിസ് തുടങ്ങി വിരലിലെണ്ണാവുന്ന ഓഫിസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇനിയും 11.6 കോടി രൂപ ചെലവഴിച്ച് പുതിയ മന്ദിരം പണിയുന്നത്.
കുന്നത്തൂർ താലൂക്ക് ഓഫിസ് കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.