ശാസ്താംകോട്ട: ശാസ്താംകോട്ട മേഖലയിൽ പൊതുസ്ഥലങ്ങളിൽ ശുചിമുറി മാലിന്യം ഒഴുക്കുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം ശാസ്താംകോട്ട ബൈപാസ് റോഡിൽ മെണ്ണണ്ണമുക്കിന് സമീപം രണ്ടുഭാഗത്ത് ശുചിമുറിമാലിന്യം ഒഴുക്കിയതാണ് അവസാനത്തെ സംഭവം. പുലർച്ച നടക്കാൻ ഇറങ്ങിയവരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇവരിൽനിന്ന് വിവരമറിഞ്ഞ പൊതുപ്രവർത്തകർ പൊലീസിനും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകി.
ഏതാനും ദിവസം മുമ്പ് മുതുപിലാക്കാട്, സിനിമാപറമ്പ്, ഭരണിക്കാവ് മേഖലയിലും സമാന രീതിയിൽ ശുചിമുറി മാലിന്യം ഒഴുക്കിയിരുന്നു. ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം തള്ളുന്നതും പതിവായി. ജനവാസമേഖലയിൽ ഇത്തരം മാലിന്യം തള്ളുന്നത് വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾക്ക് ഉണ്ടാക്കുന്നത്. മേഖലയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും സംശയകരമായി കാണുന്ന ടാങ്കർ ലോറികൾ പരിശോധിക്കണമെന്നുമാണ് പൊതുജന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.