ശാസ്താംകോട്ട: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നിരവധി പേരെ മർദിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി ജിപിന്‍ സദനത്തില്‍ ബിപിന്‍(25), ശൂരനാട് വടക്ക് പാതിരിക്കല്‍ രാഹുല്‍ ഭവനില്‍ രഞ്ജിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസിലെ രണ്ടും മൂന്നും പ്രതികളെ ശൂരനാട് പൊലീസ് പിടികൂടിയത്. മലക്കുട മഹോത്സവത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നതിന് ഭരണസമിതി നിയമിച്ച വളന്റിയര്‍മാരാണ് ഇരുവരും.
മാര്‍ച്ച് 25 ന് വൈകീട്ട് ഏഴോടെ വളന്റിയര്‍മാരില്‍ ഒരു വിഭാഗം ഉത്സവം കാണാനെത്തിയവരെയും കരക്കെട്ട് ഭാരവാഹികളെയും ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തില്‍ കരക്കെട്ട് ഭാരവാഹികളായ പോരുവഴി നടുവിലേമുറി പൈങ്ങാട്ടഴികത്ത് വീട്ടില്‍ പ്രിയന് കുമാര്‍, രാധാകൃഷ്ണ പിള്ള എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് നാട്ടുകാരും ദേവസ്വം ഭരണസമിതിയും ശൂരനാട് പൊലീസില്‍ പരാതി നല്കി. ശൂരനാട് എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐമാരായ ജേക്കബ്, ചന്ദ്രമോന്‍, എ.എസ്.ഐ റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.