ശാസ്താംകോട്ട: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിലെ കടപുഴയിൽ ബാക്ക് വാട്ടർ റിസോർട്ട് പദ്ധതി പ്രകാരം നിർമിച്ച കെട്ടിടം ഉപയോഗിക്കാനാളില്ലാതെ നശിക്കുന്നു. ഒന്നര കോടി രൂപയിലധികം ചെലവഴിച്ച് നിർമിച്ച കെട്ടിടം ഉപയോഗിക്കാത്തത് മൂലവും നിർമാണത്തിലെ അപാകതകൾ മൂലവും ആണ് നശിക്കുന്നത്.
ടൂറിസത്തിന്റെ ഭാഗമായി പടിഞ്ഞാറേ കല്ലടയിൽ എത്തുന്നവർക്ക് പ്രകൃതിഭംഗി ആസ്വദിച്ച് ഗ്രാമീണ ഭക്ഷണം കഴിക്കുന്നതിന് സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസോർട്ട് ആരംഭിച്ചത്. ബോട്ടിങ് ഉൾപ്പെടെ ലക്ഷ്യം വച്ചിരുന്നു.
ഉദ്ഘാടനത്തിനു ശേഷം കുറച്ച് നാളാണ് പ്രവർത്തനം നടന്നത്. മഴക്കാലത്ത് കല്ലടയാറ്റിൽ വെള്ളം ഉയരുമ്പോൾ റിസോർട്ടിനുള്ളിലും വെള്ളം കയറും. .വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കെട്ടിടത്തിൽ വെള്ളം കയറുമെന്ന് മുൻകൂട്ടി മനസിലാക്കി കെട്ടിടം ഉയരത്തിൽ നിർമിക്കണമെന്ന് പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നങ്കിലും ചെവികൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് റിസോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.