ശാസ്താംകോട്ട: ശാസ്താംകോട്ട കായലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. കര ഭാഗമായിരുന്ന ഭാഗത്തേക്ക് ജലം കയറിത്തുടങ്ങി. പതിവില്ലാതെ ശക്തമായ ഓളവും കായലിലുണ്ട്. 1985ന് ശേഷം ഇത് ആദ്യമായിട്ടാണ് ജലനിരപ്പ് ഇത്രയും ഉയരുന്നതെന്ന് വള്ളക്കാർ സാക്ഷ്യപ്പെടുത്തുന്നു.
അതിനുമുമ്പ് അമ്പലക്കടവിലെ പടിക്കെട്ടിനുസമീപം വരെ ജലമുണ്ടായിരുന്നതായി പഴയ തലമുറക്കാർ പറയുന്നു.
തടാകത്തിന് കുറുകെയുള്ള കടത്തിപ്പോൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കരഭാഗത്ത് കാടുപിടിച്ചുകിടക്കുകയാണ്. ഇത് കാരണം വള്ളം അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയാൽ അമ്പലക്കടവ് ഭാഗത്തുതന്നെ വള്ളം അടുപ്പിക്കാൻ കഴിയും. ഇതിന് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കണം.
അമ്പലക്കടവ് ഭാഗത്ത് ഒരു ഹൈമാസ്റ്റ് ലൈറ്റും കടത്തുകയറാൻ വരുന്നവർക്കായി കാത്തിരിപ്പ്കേന്ദ്രവും വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.