ശാസ്താംകോട്ട: പടിഞ്ഞാറേകല്ലടയിൽ സീറോ കാർബൺ നെറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 10 പഞ്ചായത്തുകളിൽ നടപ്പാക്കുന്ന കാർബൺ വിമുക്ത കേരളത്തിന്റെ ഭാഗമായ പദ്ധതികൾക്കാണ് തുടക്കമായത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ 24 അംഗൻവാടികളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കും. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. സുധീർ, ജെ. അംബികകുമാരി, അംഗങ്ങളായ എൻ. ശിവാനന്ദൻ, സുനിതദാസ്, എൻ. ഓമനക്കുട്ടൻപിള്ള എന്നിവരും ആർ.പി. ബീനാദയാൽ, പഞ്ചായത്ത് സെക്രട്ടറി കെ. സീമ, അസി. സെക്രട്ടറി കെ. രാധാകൃഷ്ണൻ പ്രോഗ്രാം കോഓഡിനേറ്റർ സൂരജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.