കൊല്ലം: മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, ക്വാറൻറീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക തപാല്‍ ബാലറ്റിലൂടെ 27,963 പേര് വോട്ടിട്ടു. മാര്‍ച്ച് 26ന് ആരംഭിച്ച് 30ന് അവസാനിച്ച വോട്ടിടലില്‍ 23,748 മുതിര്‍ന്ന പൗരന്മാരും 4154 ഭിന്നശേഷിയിൽപെട്ടവരും ക്വാറൻറീനില്‍ കഴിയുന്ന 61 പേരും ഉള്‍പ്പെടുന്നു. കൂടുതല്‍ വോട്ടര്‍മാര്‍ ചടയമംഗലത്തും (3495) കുറവ് ഇരവിപുരത്തുമാണ് (1511). ചടയമംഗലം മണ്ഡലത്തിലാണ് കൂടുതല്‍ മുതിര്‍ന്ന പൗരന്മാര് വോട്ട് ചെയ്തത് (2909). കുറവ് ഇരവിപുരത്തും(1200).
ചടയമംഗലത്ത് തന്നെയാണ് ഭിന്നശേഷിയില്‍പെട്ടവരും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് -586. പത്തനാപുരത്താണ് കുറവ്-215. കോവിഡ് ബാധയെ തുടര്‍ന്ന് ക്വാറൻറീനില്‍ കഴിയുന്നവരില്‍ കൂടുതല്‍ സമ്മതിദാനം രേഖപ്പെടുത്തിയത് കൊല്ലത്താണ് -(29). ചവറ, കൊട്ടാരക്കര, പുനലൂര്‍, ചടയമംഗലം, കുണ്ടറ മണ്ഡലങ്ങളില്‍ ഈ വിഭാഗത്തില്‍ നിന്നും ആരും വോട്ടിട്ടില്ല.
നിയോജകമണ്ഡലം, മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിയിൽപെട്ടവര്‍, ക്വാറൻറീനില്‍ കഴിയുന്നവര്‍, ആകെ എന്ന ക്രമത്തില്‍ ചുവടെ.
കരുനാഗപ്പള്ളി- 2496, 289, 04
ചവറ-1901, 305, 00
കുന്നത്തൂര്‍- 2454, 487, 08
കൊട്ടാരക്കര- 2839, 369, 00
പത്തനാപുരം- 2711, 215, 03
പുനലൂര്‍- 2224, 501, 00
ചടയമംഗലം- 2909, 586, 00
കുണ്ടറ-1610, 448, 00
കൊല്ലം-1384, 259, 29
ഇരവിപുരം-1200, 310, 01
ചാത്തന്നൂര്‍- 2020, 385, 16.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.