റി​ചി​ൻ

ക്ഷേത്രവഞ്ചി മോഷണം: പ്രതി പിടിയിൽ

കൊ​ല്ലം: ക്ഷേ​ത്ര​വ​ഞ്ചി മോ​ഷ്​​ടി​ച്ച കേ​സി​ൽ പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ൽ. കാ​ക്ക​ത്തോ​പ്പ് സി​ൽ​വി നി​വാ​സി​ൽ റി​ചി​നാ​ണ് (22) കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 23ന് ​രാ​ത്രി മു​ണ്ട​യ്​​ക്ക​ൽ മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി​യും പ​ണ​വും മോ​ഷ​ണം പോ​യി​രു​ന്നു. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും മ​റ്റ് സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ മോ​ഷ്​​ടാ​വി​നെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഈ​സ്റ്റ്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ര​ഞ്ജു, വി​ഷ്ണു, എ.​എ​സ്.​ഐ​മാ​രാ​യ ജെ​യിം​സ്, ഷാ​ജി, സി.​പി.​ഒ ഷ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Temple theft-Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.